ഭരണഭാഷാവാരാഘോഷ പരിപാടികള്‍ക്ക് സമാപനം
നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ച ഭരണഭാഷാവാരാഘോഷ പരിപാടികള്‍ക്ക് സമാപനമായി. ജില്ലാതല സമാപന സമ്മേളനം ജില്ലാ കലക്ടര്‍ സുധീര്‍ കെ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠഭാഷാപദവിയുള്ള മലയാളഭാഷ മികച്ച സാഹിത്യ കൃതികള്‍ കൊണ്ടും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ കൊണ്ടും സമ്പന്നമാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയുടെ സാംസ്‌കാരിക-സാഹിത്യ പാരമ്പര്യം വളരെ ഉന്നതമാണ്. ഉദ്യോഗസ്ഥര്‍ നല്ല ഭാഷ സ്വായത്തമാക്കുകയും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ മലയാളത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുകയും വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരങ്ങളും കലക്ടര്‍ വിതരണം ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, ഹുസൂര്‍ ശിരസ്തദാര്‍ പി. ഷാജി, ജൂനിയര്‍ സൂപ്രണ്ട് എന്‍.ആര്‍ ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.
വോയ്‌സ് ഓഫ് കലക്ടറേറ്റ് അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി.
- Log in to post comments