Skip to main content

ജൈവവൈവിധ്യ രജിസ്റ്റർ ശിൽപശാല നടന്നു

വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് പഞ്ചായത്ത് തല ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രാമങ്ങളുടെ അപൂർവ്വവും സമൃദ്ധവുമായ ജൈവവൈവിധ്യ സമ്പത്ത് വരും തലമുറയ്ക്കായി കൃത്യമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമാദേവി അധ്യക്ഷത വഹിച്ചു. പരിശീലകനായ കെ. രാധാകൃഷ്ണൻ വിഷയവതരണം നടത്തി.  പ്രോഗ്രാം കോർഡിനേറ്റർ വിഘ്നേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രജീഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 

date