Skip to main content

ഭരണഭാഷാ വാരാഘോഷം:  സെമിനാറും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും പാലക്കാട് ജില്ലാ സപ്ലൈ ഓഫീസും സംയുക്തമായി വിദ്യാർത്ഥികൾക്കായി പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വ്യക്തിജീവിതത്തിലും ആധുനിക കാലഘട്ടത്തിലും മലയാള ഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അട്ടപ്പാടി താലൂക്ക് സപ്ലൈ ഓഫീസറും സാഹിത്യ നിരൂപകനും കഥാകൃത്തുമായ മനോജ് വീട്ടിക്കാട് സെമിനാർ അവതരിപ്പിച്ചു.
തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മലയാള ഭാഷയിൽ പ്രശ്നോത്തരി മത്സരവും നടന്നു. സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മലയാള ഭാഷാ ലഘുലേഖ നൽകി.  മത്സരത്തിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. 

പരിപാടിയിൽ ജില്ലാ സപ്ലൈ ഓഫീസർ എ.എസ് ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.വി നിഷ, ആലത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ മോളീ ജോൺ, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് വി.വി. വിജയകുമാർ, മറ്റ് വകുപ്പ് ജീവനക്കാർ, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. 

 

date