ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു
വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള ബിരുദദാനച്ചടങ്ങ് 'എക്ലാറ്റ് 2.0' നടന്നു. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടി പാലക്കാട് സംസ്ഥാന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. വി. രഘുകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം. ജയമോഹൻ അധ്യക്ഷത വഹിച്ചു.
ബംഗളൂരു നാഷണൽ എയ്റോസ്പേസ് ലബോറട്ടറി ചീഫ് സയന്റിസ്റ്റ് ഡോ. ജി. മൃദുല മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നൂറോളം വിദ്യാർത്ഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികൾക്കായി കോളേജ് പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ. വൈസ് പ്രസിഡന്റ് എസ്. ഉണ്ണികൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ യു. അശ്വിൻ, ആയലൂർ ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ടി.എസ്. സുബി, കമ്പ്യൂട്ടർ സയൻസ് അധ്യാപിക ബി. രതി, വിദ്യാർത്ഥി പ്രതിനിധി നേഹ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
- Log in to post comments