Skip to main content

വേൾഡ് ടൗൺ പ്ലാനിങ് ദിനാചരണം: ശില്പശാലയും മത്സരവും സംഘടിപ്പിച്ചു

വേൾഡ് ടൗൺ പ്ലാനിങ് ദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് (പ്ലാനിങ്) പാലക്കാട് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി 'ബിൽഡ് യുവർ കമ്മ്യൂണിറ്റി' എന്ന വിഷയത്തിൽ ശില്പശാലയും മത്സരവും സംഘടിപ്പിച്ചു.  ഒറ്റപ്പാലം എൽ.എസ്.എൻ. ജി.എച്ച്.എസ്.എസിലാണ് നടന്ന  പരിപാടി  ഉദ്ഘാടനം ഒറ്റപ്പാലം നഗരസഭാധ്യക്ഷ എം. കെ. ജയസുധ നിർവ്വഹിച്ചു. വിജയിച്ചവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. പാലക്കാട് ജില്ലാ ടൗൺ പ്ലാനർ കെ. ബി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. 

date