Skip to main content

ലോക നഗരാസൂത്രണ ദിനം:  സെമിനാർ സംഘടിപ്പിക്കും

ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് (പ്ലാനിങ്) പാലക്കാട് ജില്ലാ ടൗൺ പ്ലാനിങ് ഓഫീസിന്റെ നേതൃത്വത്തിൽ നവംബർ 10- "മികച്ച സമൂഹങ്ങൾ ആസൂത്രണത്തിലൂടെയാണ് നിർമ്മിക്കപ്പെടുന്നത്" എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കും. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് ജില്ലയിലുണ്ടാകുന്ന വ്യവസായിക മുന്നേറ്റത്തിന് അനുയോജ്യമായ പ്രാദേശിക ആസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് സെമിനാറിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി. രാജു സെമിനാർ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭാ ചെയർമാൻ പി. സ്മിതേഷ് അധ്യക്ഷത വഹിക്കും.

date