അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.ടി.പി. കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.ഡി.ടി.പി കോഴ്‌സിന് ഡാറ്റ എൻട്രിയിലോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിലോ ലോവർ ഗ്രേഡ് യോഗ്യത ഉണ്ടായിരിക്കണം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡ് ലഭിക്കും.
താൽപര്യമുള്ളവർ ക്ക് ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17ന് വൈകിട്ട് അഞ്ചിന് മുമ്പ് ആലുവ പി.ഇ.ടി.സി. ഓഫീസിൽ അപേക്ഷ നൽകണം.
ഫോൺ: 0484-2623304, 9447575509.
- Log in to post comments