Skip to main content

തുറവൂർ പഞ്ചായത്തിലെ വീടുകളിലെ വെള്ളക്കെട്ട്:  പമ്പിങ് യഥാസമയം ചെയ്യാൻ പാടശേഖരസമിതികൾക്ക് കർശന നിർദ്ദേശം -ജില്ല കളക്ടർ സ്ഥലം സന്ദർശിച്ചു

 

കൃഷി വകുപ്പ്,റവന്യൂ വകുപ്പ്,ഫിഷറീസ് വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ത്തല താലൂക്കില്‍ തുറവൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള  തുറവൂര്‍കരി,തെക്കേപുത്തന്‍കാട് പാടശേഖരങ്ങളും ഏതാനം വീടുകളും ‍ജില്ലാ കളക്ടര്‍ ഷാജി വി.നായർ ബുധനാഴ്ച രാവിലെ   സന്ദര്‍ശിച്ചു.തുറവൂര്‍ , കുത്തിയതോട്,കോടംതുരുത്ത് പഞ്ചായത്തുകീഴിലുള്ള ചില പാടശേഖരങ്ങളുടെ സമീപ പ്രദേശത്ത് താമസിക്കുന്ന വീടുകളിലേയ്ക്ക് പാടശേഖരങ്ങളില്‍ നിന്നും വെള്ളം കയറി ജീവിതം ദുസഹമാകുന്നുവെന്ന് കാണിച്ച്  പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത് . 

സന്ദര്‍ശനത്തിന് ശേഷം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതി പ്രതിനിധികളുടെയും  യോഗം ചേർന്നു. പാടശേഖരങ്ങളിൽ യഥാസമയം പമ്പിംഗ് നടത്തി  പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവരുടെ  വീടുകളിലേയ്ക്ക് വെളളം കയറാതെ വെള്ളത്തിന്റെ ലെവല്‍ (നില) നിയന്ത്രണവിധേമാക്കി നിര്‍ത്തുവാന്‍ പാടശേഖര സമിതികള്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.ഓരോ പാടശേഖരങ്ങളിലെയും വെള്ളത്തിന്റെ ലെവല്‍ നിയന്ത്രണവിധേയമാണോയെന്ന്  കൃഷി,ഫിഷറീസ്,പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരെ കൂടാതെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍,ഡെപ്യൂട്ടി കളക്ടര്‍(ദുരന്തനിവാരണം) എന്നിവര്‍ ജില്ലാ കളക്ടറെ അനുഗമിച്ചു.

date