Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: അപേക്ഷ നവംബർ 30 വരെ

ഒ.ഇ.സി, ഒ.ബി.സി (എച്ച്), ഒ.ഇ.സി-എസ്.ടി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ഇ-ഗ്രാന്റ്‌സ് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. 

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യത്തിന് അർഹത. സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി നടപടികൾ നവംബർ 30നകം പൂർത്തിയാക്കണം.

നിശ്ചിത തീയതിക്കുശേഷം അപേക്ഷകൾ ഡാറ്റാ എൻട്രി നടത്തുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ അവസരമുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0474-2914417. 
ഇ-മെയിൽ: beddklm@gmail.com.

date