Skip to main content
..

ശിശുദിന ആഘോഷ സന്ദേശവുമായി കുഞ്ഞുങ്ങള്‍; ജില്ലാ കലക്ടറെയും ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് ക്ഷണിച്ചു

 ശിശുദിനാഘോഷത്തിന്റെ സന്ദേശവുമായി കുഞ്ഞുങ്ങള്‍ ജില്ലാ കലക്ടറേറ്റിലെത്തി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14-ന് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലേക്ക് ജില്ലാ കലക്ടര്‍ ആന ആനി ജൂല തോമസിനെയും  കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് ക്ഷണിക്കുകയും ശിശുദിനാശംസകള്‍ അറിയിക്കുകയും ചെയ്തു.

കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചും കുട്ടികളുടെ സന്തോഷവും സുരക്ഷിതവുമായ ഭാവി ഉറപ്പാക്കാന്‍ സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ശിശുദിന സന്ദേശം പങ്കുവെച്ചുമാണ് കുട്ടികള്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചത്. ശിശുദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തും കൈമാറി.

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി  അഡ്വ. ഡി ഷൈന്‍ദേവ്, ജില്ലാ ട്രഷറര്‍ എന്‍ അജിത് പ്രസാദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി അനീഷ്, ആര്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

അധ്യാപകരായ ഷമീറ, അക്ബര്‍, സുനിത, മുന്‍ ഹെഡ്മാസ്റ്റര്‍ എ ഷാജഹാന്‍, പി ടി എ പ്രസിഡന്റ് ലേഖ ബാബു, സ്‌കൂള്‍ ലീഡര്‍ നേഹ ബ്രിജേഷ് എന്നിവരും പങ്കെടുത്തു.
 
 

 

date