Skip to main content

സുരക്ഷാ സേവനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു

നുവാല്‍സ് ക്യാമ്പസിൽ സുരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നതിന് യോഗ്യരായ ഏജൻസികളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ക്യാമ്പസിലെ പ്രവേശന കവാടങ്ങളുടെ നിരീക്ഷണം, സന്ദർശകരുടെയും വാഹനങ്ങളുടെയും പരിശോധന, അനധികൃത പ്രവേശനം തടയൽ തുടങ്ങിയവയാണ് സുരക്ഷാ ജീവനക്കാരുടെ പ്രധാന ചുമതലകൾ. മൂന്ന് ഷിഫ്റ്റുകളിലായി ആകെ 23 സുരക്ഷാ ജീവനക്കാരെ വിന്യസിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമായ രജിസ്‌ട്രേഷനുകളും തൊഴിൽനിയമങ്ങൾ പാലിക്കുന്നതിനുള്ള രേഖകളും ഏജൻസികൾ ഹാജരാക്കണം. 50,000 രൂപയാണ് നിരതദ്രവ്യം. ആദ്യ ഘട്ടമായി ഒരു വർഷത്തേക്കായിരിക്കും കരാര്‍. ടെൻഡറുകൾ 2026 നവംബർ 30-ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. സാങ്കേതിക ദര്‍ഘാസ് ഡിസംബർ 2-ന് രാവിലെ 11.30-ന് തുറക്കും. വിശദവിവരങ്ങളും രേഖകളും ഔദ്യോഗിക വെബ്‌സൈറ്റ് ആയ nuals.ac.in-ല്‍ ലഭ്യമാണ്.

date