Skip to main content

തവനൂരില്‍ വയോജനങ്ങള്‍ക്കായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന സൗഹൃദ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനങ്ങള്‍ക്കായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്ന് വിതരണവും നടന്നു. നൂറിലധികം വയോജനങ്ങള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

ക്യാമ്പിന്റെ ഉദ്ഘാടനം തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കര്‍ സിദ്ദീഖ് നിര്‍വഹിച്ചു. തവനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുല്‍ ജലീല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മുത്തു, വാര്‍ഡ് മെമ്പര്‍ എ.ടി. സജിത, ഡോ. ഫാത്തിമ തെസ്‌നി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.പി. അരുണിമ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രേംചന്ദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

date