Skip to main content

*വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു*

പൊതു തെരഞ്ഞെടുപ്പ് പ്രക്രിയ, വോട്ടര്‍ പട്ടിക സംബന്ധിച്ച് പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം-ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്‌കൂള്‍/കോളേജ് തലം, മണ്ഡല തലം, ജില്ലാതലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍നവംബര്‍ 12മുതല്‍ ആരംഭിക്കും. സ്‌കൂള്‍/കോളേജ് തലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അസംബ്ലിതല മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്  സ്ഥാപനത്തിലെ അധ്യാപകര്‍ ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date