Skip to main content

പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി പൂത്തൃക്ക പഞ്ചായത്തിലെ തമ്മനിമറ്റം കടവിലും കോരൻകടവിലും 1.5 ലക്ഷം വീതം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ 'പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വകുപ്പിന് കീഴിലുള്ള ഭൂതത്താൻകെട്ട് ഹാച്ചറിയിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കിയത്.

തമ്മാനിമറ്റം കടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജുബിൾ ജോർജ് അധ്യക്ഷത വഹിച്ചു. കോരൻകടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുജിത്ത് പോൾ അധ്യക്ഷത വഹിച്ചു. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു കെ. ജോർജ്, പി വി ജോൺ  പൂത്തൃക്ക ഗ്രാമപഞ്ചായത്തംഗം കെ. എസ്. ചിഞ്ചു , ഷിൻജുമോൾ പി. മാത്യു, അനു കൃഷ്ണ, ഉദയംപേരൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി. എസ്.  പ്രിയമോൾ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എൻ. അഭിരാമി എന്നിവർ പങ്കെടുത്തു.

date