Skip to main content

ക്ലാസ് മുറിയിൽനിന്ന് വ്യവസായ ലോകത്തേക്ക്; ആറ്റിങ്ങൽ എഞ്ചിനിയറിങ് കോളജിൽ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കം

ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി. എഞ്ചിനിയിറിങ് കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഡിജിറ്റൽ സൊല്യൂഷൻസ് മേഖലകളെ കേന്ദ്രീകരിച്ചുള്ള ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ (IoC) പദ്ധതിക്ക് തുടക്കം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. എം.വി. രാജേഷ് പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കോളജ് ഓഫ് എഞ്ചിനിയറിങും ഡൈംബാഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എൽ.എസ്. സുമ ധാരണാപത്രം കമ്പനിയുടെ ടെക്നിക്കൽ ഹെഡ് എം. മനോജിന് കൈമാറി. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 14 വിദ്യാർഥികളെ ഡൈംബാഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരഞ്ഞെടുത്ത് ആദ്യ ബാച്ച് ടെക്നോളജി അസോസിയേറ്റുകളായി നിയമിച്ചു.

പി.എൻ.എക്‌സ്. 4753/2026

date