Post Category
സമുന്നതി ഇ-യാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും മുൻതൂക്കം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, സമുന്നതി ഇ-യാത്ര പദ്ധതിയുടെ കീഴിൽ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് മൂലധനസബ്സിഡി അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ 16 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും www.kswcfc.org യിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 4758/2026
date
- Log in to post comments