Skip to main content

'സൊസൈറ്റി ഫോർ പാത്ത്വേയ്സ് ടു സസ്‌റ്റൈനബിലിറ്റി'യുടെ അഞ്ചാമത് വാർഷിക സമ്മേളനം

           ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, നളന്ദ സർവകലാശാല, 'സൊസൈറ്റി ഫോർ പാത്ത്വേയ്സ് ടു സസ്‌റ്റൈനബിലിറ്റി' എന്നിവ സംയുക്തമായി നവംബർ 16, 17 തീയതികളിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കാമ്പസിൽ  'സൊസൈറ്റി ഫോർ പാത്ത്വേയ്സ് ടു സസ്‌റ്റൈനബിലിറ്റി'യുടെ അഞ്ചാമത് വാർഷിക സമ്മേളനം സംഘടിപ്പിക്കും. 'അജണ്ട 2030 - പരിസ്ഥിതിക്കായുള്ള ജീവിതശൈലി (LiFE) ഉൾക്കൊണ്ടുകൊണ്ട് സുസ്ഥിര വികസനത്തിനായുള്ള ധനസഹായ തന്ത്രങ്ങൾ' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.

           പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പ്രത്യേക പ്രഭാഷണം നടത്തും. കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്യും. നളന്ദ സർവകലാശാല സീനിയർ റിസർച്ച് ഫേല്ലോ ഡോ. പി.കെ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തും.

           ഡോ. കെ.കെ. രാമചന്ദ്രൻ, ഡോ. മുരളി തുമ്മാരുകുടി, പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ, പ്രൊഫ. എൻ.ആർ. ഭാനുമൂർത്തി, പ്രൊഫ. പൂരാൻ ചന്ദ്ര പാണ്ഡെ, ശ്രീധർ രാധാകൃഷ്ണൻ, പ്രൊഫ. റെയ്നർ വാൾസ്, പ്രൊഫ. ഹരിപ്രിയ ഗുണ്ടിമേഡ, പ്രൊഫ. സുരേന്ദർ മോർ, പ്രൊഫ. റീന മാർവ, ഡോ. ബാബു അമ്പാട്ട്, പ്രൊഫ. ലഖ്വിന്ദർ സിങ്, പ്രൊഫ. കെ.ജെ. ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4762/2026

date