Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഒ ബി സി, മതന്യൂനപക്ഷ (മുസ്ലിം/ക്രിസ്ത്യൻ) വിഭാഗങ്ങൾക്കായുള്ള 'എന്റെ വീട്' ഭവനവായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിൽ താമസിക്കുന്നവർക്ക് വീടുനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി അപേക്ഷിക്കാം. പരമാവധി പത്ത് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. മൂന്ന് ലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളതും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തതുമായ 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ കുറഞ്ഞത് ആറു സെന്റും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിൽ അഞ്ചു സെന്റും സ്ഥലമുള്ളവരായിരിക്കണം.
ഫോൺ: 0485 2964005, 7306501689.
date
- Log in to post comments