Skip to main content

ഇ-ഗ്രാന്റ്സ് പോർട്ടൽ തുറന്നു

2026-27 അധ്യയന വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ തുറന്നു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ഇ സി - എസ് സി/ എസ് ടി , ഒ ബി സി - എച്ച്
വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂളുകൾ വഴി ഇ-ഗ്രാന്റ്സ് പോർട്ടലിൽ സമർപ്പിക്കണം. ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തിയതി നവംബർ 30. കൂടുതൽ വിവരങ്ങൾ എറണാകുളം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ നിന്ന് ലഭിക്കും. 
ഫോൺ: 0484-2983130.

date