Skip to main content

വാളകം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

 വാളകം ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കായികവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 'കേരളോത്സവം' സമാപിച്ചു. സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത സുധാകരൻ ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി പഞ്ചായത്തിന്റെ വിവിധ ഗ്രൗണ്ടുകളിലായി നടന്ന മേളയിൽ ബാഡ്മിന്റൺ, ക്രിക്കറ്റ്, വടംവലി, അത്ലറ്റിക്സ്, ഫുട്ബോൾ തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. മത്സരങ്ങളിൽ ക്രിക്കറ്റിൽ കെ.എഫ്.എ. കുന്നയ്ക്കാൽ ടീമും ഫുട്ബോളിൽ സെവൻസ് മേക്കടമ്പ് ടീമും ചാമ്പ്യന്മാരായി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിജോ പാപ്പാലിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം  സമിതി അധ്യക്ഷമാരായ ലിസി എൽദോസ്,ബയ്‌സി എബി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമേഷ് സി രാമൻ,സൂസി പൗലോസ്,പി എസ് രാജേഷ് ,  പി എം എൽദോ, കെ പി അബ്രഹാം, യൂത്ത് കോർഡിനേറ്റർ എൽദോസ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു

date