ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് (DCIP 4.0) അപേക്ഷ ക്ഷണിച്ചു. പൊതുഭരണ മേഖലയിലും ഭരണനിർവഹണത്തിലും താൽപര്യമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. 20നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. 4 മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. സ്റ്റൈപ്പൻഡ് ലഭിക്കും.
വ്യക്തിത്വ വികസനം, ആശയവിനിമയം, നേതൃത്വപാടവം, പൊതുഭരണം, ഭരണനിർവഹണം എന്നിവയിൽ പരിശീലനം നൽകും. വിവിധ വകുപ്പുകളിലെ തത്സമയ പദ്ധതികളിൽ പ്രവർത്തിക്കാനും തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സാമൂഹിക സംരംഭങ്ങൾ എന്നിവ സന്ദർശിച്ച് പ്രവർത്തനപരിചയം നേടാനും അവസരമുണ്ട്. ജില്ലാ കളക്ടറുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിക്കാനും പൊതുപരിപാടികളിലും ജനകീയ പ്രവർത്തനങ്ങളിലും പങ്കാളികളാകാനും കഴിയും.
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15. പോസ്റ്ററിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം.
ലിങ്ക്:https://forms.gle/cVLKzAtTmQe7kLsN9
- Log in to post comments