വനിതകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ ധനസഹായ പദ്ധതിയുമായി മേലില ഗ്രാമപഞ്ചായത്ത്
വനിതകള്‍ക്ക് സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി വരുമാനം കണ്ടെത്തുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയുമായി മേലില ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് 60,000 രൂപ ധനസഹായം ലഭിക്കും. ഗുണഭോക്താക്കള്‍ ബാങ്ക് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങണം. ഓട്ടോറിക്ഷ വാങ്ങിയശേഷം സബ്‌സിഡി തുകയായ 60,000 രൂപ വായ്പയെടുത്ത ബാങ്കിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുക. ഗ്രാമസഭ മുഖേന കണ്ടെത്തുന്ന അര്‍ഹരായ വനിതകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍നിന്ന് പദ്ധതിക്കായി 2,14,000 രൂപ വകയിരുത്തിയിട്ടുണ്ട്. സ്വന്തമായി വാഹനവും അതിലൂടെ സ്ഥിരവരുമാനവും കണ്ടെത്താന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് പദ്ധതി പ്രയോജനകരമാകുമെന്നും ഇതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ പറഞ്ഞു.
- Log in to post comments