Skip to main content

ദേശീയ വിപണിയൊരുക്കി 14 ാമത് ദേശീയ സരസ് മേള വേങ്ങരയില്‍.

ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട്ട് സംഘടിപ്പിക്കുന്ന സരസ് ദേശീയ മേളയില്‍ 300 ഓളം ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഒരുക്കാന്‍ കുടുംബശ്രീ. കുടുംബശ്രീ തീം സ്റ്റാളുകള്‍, ഡി.ആര്‍.ഡി.എ സ്റ്റാളുകള്‍, ഡിപ്പാര്‍ട്‌മെന്റ് സ്റ്റാളുകള്‍, പെയ്ഡ് സ്റ്റാള്‍, വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള സ്റ്റാളുകള്‍, കുടുംബശ്രീ ജില്ലാതല സ്റ്റാളുകള്‍ അടക്കം 300 ഓളം സ്റ്റാളുകള്‍ ഒരുക്കാന്‍ രജിസ്‌ട്രേഷന്‍ & റിസപ്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.  കുടുംബശ്രീയുടെ കഴിഞ്ഞ സരസ് മേളയ്ക്ക് വിഭിന്നമായി ബി ടു ബി ഇന്റര്‍നാഷണല്‍ പവലിയന്‍, ഉത്പന്ന ലൈവ് ഡെമോണ്‍സ്ട്രഷന്‍ പവലിയന്‍, ഹാപ്പിനെസ്സ് കോര്‍ണര്‍ എന്നിവയും ഉള്‍പ്പെടുത്താന്‍  തീരുമാനമായി. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മേളയുടെ ഭാഗമാവാന്‍ വരുന്നവരെ പഞ്ചവാദ്യങ്ങളുടെ ആകമ്പടിയോടെ സ്വീകരിക്കും. മലപ്പുറം മുനിസിപ്പല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സബ് കമ്മിറ്റി യോഗത്തില്‍ കമ്മിറ്റി ചെയര്‍പേഴ്‌സണും മലപ്പുറം ജില്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്  മുജീബ് പൂളക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഹസ്‌കര്‍ സ്വാഗതം പറഞ്ഞു. സബ് കമ്മിറ്റിയുടെ കണ്‍വീനറായ മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് റീന്‍ഷ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയുടെ പ്രതിനിധി ഉബൈദ് കൊട്ടുമല, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റെനീഷ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ തിരുരങ്ങാടി ബ്ലോക്കിലെ എല്ലാ സി.ഡി.എസ്  ചെയര്‌പേഴ്‌സന്‍സ്, കുടുംബശ്രീ യുടെ വിവിധ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ആര്‍.പി മാര്‍,  ജോയിന്റ് വര്‍ക്കിംഗ് കണ്‍വീനര്‍, ജോയിസ് എസ്.ഡി.എസ് പി.എം..എ.വൈ എന്നിവര്‍ പങ്കെടുത്തു.

date