Skip to main content

*അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ ഇളവ് നല്‍കാന്‍ കോംപൗണ്ടിങ് പദ്ധതി*

സംസ്ഥാന സര്‍ക്കാര്‍ ആധാരങ്ങളുടെ അണ്ടര്‍വാലുവേഷനുമായി ബന്ധപ്പെട്ട കുടിശ്ശിക തീര്‍പ്പാക്കുന്നതിന് കോംപൗണ്ടിങ് പദ്ധതി നടപ്പാക്കുന്നു.   1986 മുതല്‍ 2023 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ കുറവ് ഫീസ് പൂര്‍ണമായും ഒഴിവാക്കി കുറവ് മുദ്രയുടെ 50 ശതമാനം തുക അടച്ച് റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍ നിന്നും ഒഴിവാകാന്‍ അവസരമുണ്ട്. 2010 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ 10,000 രൂപ വരെയുള്ള കുറവ് മുദ്ര പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കുടിശ്ശികയുള്ള കേസുകളില്‍ പദ്ധതിക്ക് മുന്‍പ് ഈടാക്കേണ്ടിയിരുന്ന  മുഴുവന്‍ സ്റ്റാമ്പും ഫീസും പിരിച്ചെടുക്കുന്നതിന്  റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. ആധാരങ്ങള്‍ അണ്ടര്‍വാലുവേഷന്‍ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടോയെന്ന് അറിയാന്‍ pearl.registration.kerala.gov.in സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലും ബന്ധപ്പെടണം. ഫോണ്‍- 04936202681

date