Skip to main content

നിയമസഭാ പരിസ്ഥിതി സമിതി സന്ദർശനം

കേരളനിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 18ന് രാവിലെ 10 മണിക്ക് കോട്ടയം എരുമേലി വലിയതോട് സന്ദർശിക്കുന്നതും തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരുന്നതുമാണ്. അന്നേ ദിവസം വൈകുന്നേരം ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നതും നവംബർ 19ന് രാവിലെ 10 മണിക്ക് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേരുന്നതുമാണ്.

പി.എൻ.എക്‌സ്. 4780/2026

date