Skip to main content

ട്രെയിനി നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ  ഒരു വർഷത്തേക്ക് താത്കാലികമായി ഇ.സി.ജി/ടി.എം.ടി ടെക്നീഷ്യൻ ട്രെയിനിയെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. വി.എച്ച്.എസ്.ഇ. ഇ.സി.ജി ടെക്നീഷ്യൻ കോഴ്‌സ് പൂർത്തിയാക്കി ടി.എം.ടി, ഹോൾട്ടർ പരിശോധനകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ടി.എം.ടി പരിശോധന കൈകാര്യം ചെയ്യാനുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രതിമാസ സ്റ്റൈപ്പൻഡ് 10,000 രൂപ. 40 വയസ്സാണ് ഉയർന്ന പ്രായപരിധി.

താത്പര്യമുള്ളവർ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 20ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2754000 എന്ന നമ്പറിൽ ബന്ധപ്പെടാം.

date