Post Category
മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങായി ധനസഹായ വിതരണം നടത്തി മന്ത്രി ഷിബു ബേബി ജോൺ
മത്സ്യബന്ധനത്തിനിടെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം തെക്കുംഭാഗം കോൺഗ്രസ് ഭവനിൽ വനം- വന്യജീവി നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.
കുലശേഖരപുരം ഫിഷറീസ് ഓഫീസിന്റെ പരിധിയിൽ വരുന്ന മരണപ്പെട്ട ലൂയിസ്, ഗില്‍ബർട്ട്, സുനിൽ എന്നി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് ക്ഷേമനിധി ബോർഡിന്റെ 10 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് ഒരു കരുതൽ എന്ന നിലയ്ക്കാണ് ധനസഹായം നൽകിയതെന്ന് കുലശേഖരപുരം ഫിഷറീസ് ഓഫീസർ മസ്ഹുദുൽ റഹ്‌മാൻ പറഞ്ഞു. ഫിഷറീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments