Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ

ധനുവച്ചപുരം സർക്കാർ ഐ.ടി.ഐയിൽ വെൽഡർ ട്രേഡിൽ ജൂനിയർ ഇൻസ്ടക്ടർ തസ്തികയിൽ (എസ്.സി വിഭാഗം) ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് നവംബർ 18 രാവിലെ 11ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. പട്ടികജാതി ഉദ്യോഗാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും.

പി.എൻ.എക്‌സ്. 4795/2026

date