Skip to main content
ശലഭോത്സവം 2026 പനമരം പഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്യുന്നു

*ശലഭോത്സവം 2026 സംഘടിപ്പിച്ചു*

പനമരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ശലഭോത്സവം 2026' ശിശുദിനാഘോഷവും അങ്കണവാടി കലോത്സവവും സംഘടിപ്പിച്ചു. പനമരം ഗവ.എൽ.പി. സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 41 അങ്കണവാടികളിൽ നിന്നുള്ള കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ശിശുദിന റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് നിലമ്പനാട്ട്, ഷാജഹാൻ കോവ, എൻ അജീഷ, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, സി.ഡി.പി.ഒ പി. അനിത, സൂപ്പർവൈസർ കെ. സന്ധ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എ.ജി. വനജ, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date