Skip to main content
പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസി നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തുന്നു

*പ്രീമെട്രിക് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തി മന്ത്രി കെ.എ തുളസി*

പഠന മുറിയിൽ  തുറന്നുവെച്ച പുസ്തകം നോക്കി  വിദ്യാർഥിനി നോട്ടുപുസ്തകത്തിൽ എഴുതുന്നത്  ശ്രദ്ധയോടെ നോക്കുകയായിരുന്നു പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി.  നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ  രാത്രി ഏഴരയോടെ മിന്നൽ പരിശോധനയ്ക്കെത്തിയ മന്ത്രി പെൺകുട്ടികളുടെ പഠനമുറിയിലെത്തിയപ്പോൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനും സമയം കണ്ടെത്തി. വിദ്യാർഥിനികൾക്കൊപ്പം പഠന മേശയിലിരുന്ന മന്ത്രി അവർ പഠിച്ച പാഠം ഭാഗങ്ങൾ ചോദിച്ചറിഞ്ഞു.  കുട്ടികളുടെ പഠന നിലവാരം നേരിട്ടറിയാൻ മന്ത്രി അവർക്കൊപ്പം ഏറെനേരം ചെലവഴിച്ചു. 
ആൺ  കുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.   വിദ്യാർത്ഥികളുടെ പഠനപുരോഗതി അന്വേഷിച്ചറിഞ്ഞ മന്ത്രി ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും  പരിശോധിച്ചു.
പാചക മുറി  പരിശോധിച്ച ശേഷം ഭക്ഷണം തയ്യാറാക്കുന്ന രീതികൾ ചോദിച്ചറിയുകയും  കുട്ടികൾക്കായി  ഒരുക്കിയ ഭക്ഷണം പരിശോധിക്കുകയും ചെയ്ത ശേഷമാണ്  മന്ത്രി മടങ്ങിയത്.

date