Post Category
ചെങ്ങറ പുനരധിവാസം: ഗുണഭോക്താക്കൾ നവംബർ 18 മുതൽ സമ്മതപത്രം നൽകണം
ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലെ പള്ളിക്കൽ വില്ലേജിൽ 5 സെന്റ് വീതമുള്ള 31 പ്ലോട്ടുകളും കടവൂർ വില്ലേജിൽ 5 സെന്റ് വീതമുള്ള 6 പ്ലോട്ടുകളും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.
ഭൂമി സ്വീകരിക്കാൻ സന്നദ്ധരായ തിരുവനന്തപുരം ജില്ലയിലെ ചെങ്ങറ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ നവംബർ 18 മുതൽ 28 വരെയുള്ള തീയതികളിൽ തിരുവനന്തപുരം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഓഫീസിൽ നേരിട്ടെത്തി സമ്മതപത്രം നൽകണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ് അറിയിച്ചു.
date
- Log in to post comments