Post Category
സൗജന്യ വെയർഹൗസ് എക്സിക്യൂട്ടീവ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിൽ പിഎംകെവി വൈ പദ്ധതിയുടെ ഭാഗമായി സൗജന്യ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വെയർഹൗസ് ഓപ്പറേഷൻസ്, സ്റ്റോക്ക് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ്, മെറ്റീരിയൽ ഹാൻഡ്ലിംഗ്, പാക്കിംഗ്, ഡിസ്പാച്ച് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്.പ്ലസ് ടു വിജയിച്ച 18 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495 999 725
date
- Log in to post comments