Skip to main content
പാപ്പിനിശ്ശേരിയില്‍ 4.75 ലക്ഷം ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിച്ചു

പാപ്പിനിശ്ശേരിയില്‍ 4.75 ലക്ഷം ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേന പാപ്പിനിശ്ശേരി ബോട്ട് ജെട്ടിയില്‍ 4.75 ലക്ഷം ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍ ഉദ്ഘാടനം ചെയ്തു.

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്‌നു പദ്ധതി വിശദീകരിച്ചു. 
ചെമ്മീന്‍ സമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം വി വി പവിത്രന്‍, ജില്ലാ പഞ്ചായത്ത് അംഗവും ഫിഷറീസ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനുമായ എസ് കെ പി സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കീല്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി ചന്ദ്രമതി, അംഗങ്ങളായ ഒ കെ കുഞ്ഞിമൊയ്തീന്‍, മുബ്‌സീന എന്നിവര്‍ സംസാരിച്ചു.

date