സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം
ഫിഷറീസ് വകുപ്പ് സാഫ് മുഖേന ബദല്‍ ജീവനോപാധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള അംഗങ്ങള്‍ക്ക് ഉയര്‍ന്ന നിക്ഷേപമുളള സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി 2,00,000 രൂപ വരെ ഗ്രാന്റ് ആയി നല്‍കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ ആയിരിക്കണം. പ്രായപരിധി: 40 വയസ്. അപേക്ഷകര്‍ അപേക്ഷിക്കുന്ന പ്രദേശത്തെ സ്ഥിരതാമസക്കാരായിരിക്കണം. തൊഴില്‍രഹിതരോ, ഭാഗികമായി തൊഴില്‍ ഉളളവരോ ആയിരിക്കണം. കൂടാതെ സാഫിന്റെ മറ്റേതെങ്കിലും പദ്ധതി പ്രകാരം ഗ്രാന്റ് ലഭിച്ചവരാകരുത്. അപേക്ഷ ഫോം ജില്ലയിലെ മത്സ്യഭവനുകള്‍, നോഡല്‍ ഓഫീസ് സാഫ് തേവള്ളി, www.safkerala.org എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 23. ഫോണ്‍: 9847241711, 8547783211.
- Log in to post comments