Post Category
ക്വട്ടേഷൻ ക്ഷണിച്ചു
തിരൂർ ടി.എം ഗവ. കോളേജ് ഹോസ്റ്റലിലേക്ക് സി.ഡി.സി ഫണ്ട് ഉപയോഗിച്ച് മോട്ടോറും അനുബന്ധ സാധനങ്ങളും വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. കവറിനു പുറത്ത് 'സി.ഡി.സി ഫണ്ട് ഉപയോഗിച്ച് കോളേജ് ഹോസ്റ്റലിലേക്ക് മോട്ടോർ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം.
ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ടി.എം ഗവ. കോളേജ്, തിരൂർ, വക്കാട് പി.ഒ., മലപ്പുറം - 676502 എന്ന വിലാസത്തിൽ നവംബർ 27-ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. വിവരങ്ങൾക്ക്: 0494 2630027.
date
- Log in to post comments