ലാപ്ടോപ്പ് ധനസഹായം: പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം
ജില്ലയിലെ വിവിധ സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ 2026-27 അധ്യയന വർഷം വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നാം വർഷ പ്രവേശനം നേടിയ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി ആൻഡ് എസ്.സി, ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ, എം.എസ്.ഡബ്ല്യു, എൽ.എൽ.ബി, എൽ.എൽ.എം, വിവിധ ബി.എസ്.സി, ബി.കോം, ബി.എ കോഴ്സുകൾ, പിഎച്ച്.ഡി, എം.ഫിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ, ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബി.ടെക് പ്രവേശനം ലഭിച്ചവർ തുടങ്ങിയവർക്കാണ് അർഹത. ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നവരും കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം അപേക്ഷകർ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയിൽ നിന്ന് ഇതിനകം ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം ലഭിച്ചവർക്ക് അർഹതയുണ്ടായിരിക്കില്ല. അർഹരായ വിദ്യാർത്ഥികൾ ഇ-ഗ്രാന്റ്സ് 3.0 (egrantz3.0) വെബ്സൈറ്റ് വഴി 2027 മാർച്ച് 31-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2734901.
- Log in to post comments