Post Category
*പരൂര്‍ക്കുന്ന് പുനരധിവാസം: റോഡ് വികസനത്തിന് 5.52 കോടിയുടെ ഭരണാനുമതി*
മേപ്പാടി ഗ്രാമപഞ്ചായത്തിലെ പരൂര്‍ക്കുന്ന് പുനരധിവാസ മേഖലയിലെ റോഡ് നിര്‍മ്മാണത്തിന് 5.52 കോടി രൂപയുടെ ഭരണാനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ നിര്‍വഹണ ചുമതല പൊതുമരാമത്ത് വകുപ്പ് റോഡ്സിനാണ്. പുനരധിവാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും. പദ്ധതിക്കായി അനുവദിച്ച തുക ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറും.
date
- Log in to post comments