Skip to main content

വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്; അഭിമുഖം നവംബർ 25-ന്*

വടക്കാഞ്ചേരി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ 25-ന് രാവിലെ 11 മണിക്ക് കോളേജിലാണ് അഭിമുഖം നടത്തുക.
താൽപര്യമുള്ള വിമുക്തഭടന്മാർക്കും സമാന തസ്തികകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ:  8547005042.

 

date