അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി പഠന കേന്ദ്രത്തിൽ ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്കും, പ്രസ്തുത കോഴ്സുകളിലേക്കുള്ള ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുമായി അപേക്ഷ ക്ഷണിച്ചു.
ബുക്ക് ബൈൻഡിംഗ് ആൻഡ് ഫയൽ ബോർഡ് മേക്കിംഗ്, മെഴുകുതിരി നിർമ്മാണം, ആഭരണ നിർമ്മാണം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് ഈ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോറം ഭിന്നശേഷി പഠന കേന്ദ്രത്തിന്റെ പൂജപ്പുര ഓഫീസിൽ നിന്നും ceds.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.
ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട മേഖലകളിൽ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം പൂജപ്പുരയിലെ ഭിന്നശേഷി പഠന കേന്ദ്രത്തിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 9446442691
- Log in to post comments