Post Category
വനിതാരത്ന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യാം
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് (2026) വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, സംഘടനകളിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു.
സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നിങ്ങനെ ആറു വിഭാഗങ്ങൾ ഉണ്ട്.
അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളും കഴിഞ്ഞ 5 വർഷമെങ്കിലും മേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം.
നാമനിർദ്ദേശവും വിശദവിവരങ്ങളും നവംബർ 30 നകം ജില്ലാ വനിതാ-ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0477 2960147, ഇമെയിൽ: dwcdoalp@gmail.com.
date
- Log in to post comments