Post Category
പേ ലോഡർ ഓപ്പറേറ്റർ തസ്തികയിൽ രണ്ട് ഒഴിവ്
ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ ( പേ ലോഡർ ഓപ്പറേറ്റർ) തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തും. എസ് എസ് എൽ സി, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഹെവി എക്വിപ്മെന്റ് ഓപ്പറേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്, സാധുവായ എച്ച് പി എം വി, എച്ച് ജി എം വി, ക്രെയിൻ, ഫോർക്ക് ലിഫ്റ്റ് ലൈസൻസ്, പേ ലോഡർ ഓപ്പറേറ്ററായി കുറഞ്ഞത് ആറു മാസത്തെ പരിചയം എന്നിവയാണ് യോഗ്യത.18 മുതൽ 41 വരെയാണ് പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 30ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഫോൺ :0484 2422458.
date
- Log in to post comments