Skip to main content

കാനനപാതയിലൂടെ ആദ്യ സംഘമായി ശരത് ഇത് പത്തൊൻപതാം തവണ

സത്രം കാനനപാതയിലൂടെ ശബരിമല തീർഥാടനത്തിന് തുടക്കം കുറിച്ചത് ഇത്തവണയും കൊല്ലം പരവൂർ നെടുങ്ങോലം ചെരുവിള വീട്ടിൽ ശരത്തും സംഘവും . തുടർച്ചയായ പത്തൊൻപതാം തവണയാണ് ശരത് കാനനപാത വഴി ശബരിമല കയറുന്നത്. പതിനൊന്നoഗ സംഘത്തിലെ പലരും മുൻ വർഷങ്ങളിലും ശരത്തിനൊപ്പമുണ്ടായിരുന്നു. രാവിലെ തന്നെയെത്തി ആദ്യ ടോക്കൺ സ്വന്തമാക്കുനതാണ് വർഷങ്ങളായുള്ള രീതി. കാനനയാത്ര അത്രമാത്രം ആസ്വദിച്ചാണ് ഓരോ തവണയും നടത്തുന്നതെന്ന് ശരത് പറയുന്നു. ക്ലേശങ്ങൾ ഒന്നും തോന്നാറേയില്ല. വനം വകുപ്പും ആരോഗ്യവകുപ്പുമൊക്കെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനാൽ ഭക്തർക്ക്   ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല.

  രണ്ട് കുട്ടികളും ഇത്തവണ സംഘത്തിലുണ്ട്.
 വർഷങ്ങളായി തുടരുന്ന അയ്യപ്പഭക്തിയും കാനനപാതയോടുള്ള ആത്മബന്ധവും വിളിച്ചോതുന്നതാണ് സംഘത്തിന്റെ ഈ തീർഥാടന യാത്ര.

date