സഹകരണ വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളും പരിശീലന കേന്ദ്രവും മുഖ്യമന്ത്രി ഇന്ന് (ഒക്‌ടോബര്‍ 4) ഉദ്ഘാടനം ചെയ്യും
സഹകരണവകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിവിധ സോഫ്റ്റ്‌വെയറുകളുടെയും സഹകരണ ജീവനക്കാര്‍ക്കുളള പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഒക്‌ടോബര്‍ 4) വൈകുന്നേരം നാലിന് തിരുവനന്തപുരം ജഗതി സഹകരണ ഭവന്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍, ബൈല ഭേദഗതി, വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ധനസഹായങ്ങളുടെ വിതരണം, തിരിച്ചടവ്, സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുളള നടപടിക്രമങ്ങള്‍ എന്നിവ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനാണ് സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിെച്ചടുത്തത്. സ്റ്റേറ്റ് ഇ-ഗവേണന്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ വകുപ്പിന് വേണ്ടി തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് കോഓപറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതി പ്രകാരം ആണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.
പി.എന്‍.എക്‌സ്.4232/17
- Log in to post comments