Skip to main content
മങ്കരയില്‍ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

മങ്കരയില്‍ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

നിര്‍മ്മലം പുതുയുഗം ശുചിത്വ കേരളം' പരിപാടിയുടെ ഭാഗമായി മങ്കരയില്‍ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. വെള്ള റോഡ് ടൗണില്‍ നിന്നും ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. ഷാജീവ് റാലി ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി വിനോദ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആസിയ ഹമീദ്, ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ സുതിത, ശാലിനി, ശ്രീലക്ഷമി, സുനീഷ്, ശ്രീവത്സന്‍, രമേഷ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date