Skip to main content

മയക്കുമരുന്ന് ലഹരിക്കെതിരെ അരങ്ങുണർത്തി ചാക്യാർകൂത്ത്   -ബോധവത്കരണ പരിപാടി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു 

 

നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി ചാക്യാർകൂത്ത് അരങ്ങേറി. ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി അശ്വതി, സീനിയർ സൂപ്രണ്ട് എൻ സ്മിത, പദ്ധതി കോർഡിനേറ്റർ നിതിൻ ആലത്തറ എന്നിവർ സന്നിഹിതരായി. സുനിൽരാജ് ചേർത്തലയാണ് ചാക്യാരായി രംഗത്തെത്തിയത്. 

ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക, യുവതലമുറയെ മയക്കുമരുന്ന് ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലഹരിവിരുദ്ധ മനോഭാവം രൂപപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്. 

നവംബർ 16, 17 തീയതികളിലായി ജില്ലയിലെ വിവിധ സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും നടത്തി. ജില്ലയിലെ 15 സ്കൂളുകളിലെ വിദ്യാർഥികളെ പങ്കാളികളാക്കിയാണ് പരിപാടികൾ നടത്തിയത്.

date