Post Category
വ്യവസായ വകുപ്പ് മന്ത്രിയുടെ അദാലത്ത് ഫെബ്രുവരി 16 ന്
ജില്ലയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനുമായി ഫെബ്രുവരി 16 ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ വ്യവസായ അദാലത്ത് നടത്തുന്നു. പരാതികള്‍ ഫെബ്രുവരി അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, ഏറനാട്, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, നിലമ്പൂര്‍ എന്നീ താലൂക്ക് വ്യവസായ ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍. 0483 2737405 .
date
- Log in to post comments