Post Category
വള്ളംകളിയുടെ ആവേശത്തിന് മിഴാവിന്റെ ഈണം
അഷ്ടമുടിക്കായലിൽ തുഴകളുടെ താളം തീർക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ആവേശത്തിന് മിഴാവിന്റെ നാദവും അകമ്പടിയായി.
ജലോത്സവത്തിന്റെ ഭാഗമായി ഡി.ടി.പി.സി ഇൻഫർമേഷൻ സെന്ററിൽ നടന്ന സാംസ്കാരിക പരിപാടിയിലാണ് മിഴാവിന്റെ താളവിസ്മയം അരങ്ങേറിയത്.
പ്രശസ്ത കലാകാരൻ കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിച്ച മിഴാവ് തായമ്പകയുടെ താളപ്പെരുമയിൽ അഷ്ടമുടിയുടെ തീരം സംഗീതസാന്ദ്രമായി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. മിഴാവിന്റെ നാദവും കുട്ടികളുടെ കലാപ്രകടനങ്ങളും നിറഞ്ഞ സായാഹ്നം ജലോത്സവത്തിന്റെ ആഘോഷ രാവുകൾക്ക് മിഴിവേകി.
date
- Log in to post comments