Skip to main content

യൂത്ത് പാര്‍ലമെന്റ് ജില്ലാതല മത്സരം ഇന്ന് (നവംബര്‍ 20)

 

'ലഹരിമുക്ത യുവത്വം, വികസിത ഭാരതം' എന്ന സന്ദേശമുയര്‍ത്തി മേരാ യുവ ഭാരത് തൃശ്ശൂരിന്റെയും വിമല കോളേജ് എന്‍.എസ്.എസ് യൂണിറ്റ് നമ്പര്‍ 43, 120 എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ 'യൂത്ത് പാര്‍ലമെന്റ് 2027' ജില്ലാതല മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് (നവംബര്‍ 20) രാവിലെ 10 ന് വിമല കോളേജിലെ മരിയന്‍ ഹാളില്‍ നടക്കുന്ന പരിപാടി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് മുഖ്യാതിഥിയാകും. ജില്ലാതല യൂത്ത് പാര്‍ലമെന്റ് പ്രസംഗ മത്സരമാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന മൂന്നുപേര്‍ക്ക് സംസ്ഥാനതല മത്സരത്തിലും തുടര്‍ന്ന് ദേശീയതല മത്സരത്തിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.

 

date