Skip to main content

ശിശുദിനവാരാഘോഷം സമാപനം ഇന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

വനിത - ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനവാരാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്നു (നവംബർ 20)ന് കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടക്കും. സമാപനസമ്മേളനം രാാവിലെ 11.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശാ ജോയ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ആശാ മോഹനൻ,  ജില്ലാ വനിത - ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ, ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ബിനു വർഗ്ഗീസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ റേച്ചൽ ഡേവിഡ് എന്നിവർ പ്രസംഗിക്കും.

 ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ, ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ കുട്ടികൾ, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.   ശിശുദിനവാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രസംഗമത്സരം, ചിത്രരചന മത്സരം, റീൽസ് മത്സരം തുടങ്ങിയവയും ബാല സംരക്ഷണ സന്ദേശ യാത്ര, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു.    സമാപന സമ്മേളനത്തിനു മുന്നോടിയായി രാവിലെ 9.30ന് രജിസ്‌ട്രേഷനും 10ന് കുട്ടികളും ജില്ലാ കളക്ടർ ഉൾപ്പെടുന്ന ശിശു സംരക്ഷണ കർത്തവ്യവാഹകരുമായുള്ള മുഖാമുഖം സംവാദവും നടക്കും. 

date