Skip to main content

ആലപ്പുഴ ബ്ലൂ ഇക്കോണമിയുടെ ആസ്ഥാനമാകും: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

സംസ്ഥാനത്തിന്റെ സമുദ്ര-മൽസ്യബന്ധന മേഖലയ്ക്ക് ഉണർവ് നൽകുന്ന ബ്ലൂ ഇക്കോണോമിയുടെ ആസ്ഥാനമായി ആലപ്പുഴ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷയായ നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സംസ്ഥാന സർക്കാർ അവതരിപ്പിച്ച 'സരൾ' ഉൾപ്പടെയുള്ള വ്യവസായ സൗഹൃദ പദ്ധതികൾ താഴെതട്ടിൽ എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. പ്രാദേശിക വിനോദസഞ്ചാര വികസന പദ്ധതികൾ തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആസൂത്രണ ബോർഡ് കൂടുതൽ പിന്തുണയും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കണം. വികസന പദ്ധതികൾക്കൊപ്പം ജനങ്ങൾക്ക് വരുമാനദായകമായ പദ്ധതികളും നടപ്പാക്കണം. നാടിനനുയോജ്യമായ പദ്ധതികളൊരുക്കാൻ താഴെ തട്ടിൽ നയരൂപീകരണത്തിനായി ആശയ രൂപീകരണ യോഗം സംഘടിപ്പിച്ചതിനു സംസ്ഥാന ആസൂത്രണ ബോർഡ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി സ്‌പീക്കർ അഭിനന്ദിച്ചു. 
 

date